പഴയ എസ്.പി ഓഫീസ് കെട്ടിടം പൊളിച്ച് റവന്യൂ ഡിവിഷനല്‍ ഓഫീസ് ഒരുങ്ങുന്നു

കാസര്‍കോട്: പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം പൊളിച്ച് ആര്‍.ഡി.ഒ ഓഫീസ് സമുച്ചയം ഒരുങ്ങുന്നു. ആര്‍.ഡി.ഒയുടെ റവന്യൂ ഡിവിഷനല്‍ ഓഫീസിനായി അത്യാധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടമാണ് ഒരുങ്ങുന്നത്. ഓഫീസ് കം ക്വാര്‍ട്ടേഴ്‌സ് സംവിധാനത്തോടെയാണ് കെട്ടിടം ഒരുക്കുന്നത്. നാല് കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പി.ഡബ്ല്യു.ഡിക്കാണ് നിര്‍മ്മാണ ചുമതല. ഇതിന് മുന്നോടിയായി ഇന്നലെ മണ്ണ് പരിശോധന തുടങ്ങി. പഴയ എസ്.പി ഓഫീസ് കെട്ടിടം വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. അതിന് മുമ്പ് കലക്ടറേറ്റ് ഓഫീസായും കെട്ടിടം പ്രവര്‍ത്തിച്ചിരുന്നു. പൊലീസ് കണ്‍ട്രോള്‍ […]

കാസര്‍കോട്: പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം പൊളിച്ച് ആര്‍.ഡി.ഒ ഓഫീസ് സമുച്ചയം ഒരുങ്ങുന്നു. ആര്‍.ഡി.ഒയുടെ റവന്യൂ ഡിവിഷനല്‍ ഓഫീസിനായി അത്യാധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടമാണ് ഒരുങ്ങുന്നത്. ഓഫീസ് കം ക്വാര്‍ട്ടേഴ്‌സ് സംവിധാനത്തോടെയാണ് കെട്ടിടം ഒരുക്കുന്നത്. നാല് കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പി.ഡബ്ല്യു.ഡിക്കാണ് നിര്‍മ്മാണ ചുമതല. ഇതിന് മുന്നോടിയായി ഇന്നലെ മണ്ണ് പരിശോധന തുടങ്ങി. പഴയ എസ്.പി ഓഫീസ് കെട്ടിടം വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. അതിന് മുമ്പ് കലക്ടറേറ്റ് ഓഫീസായും കെട്ടിടം പ്രവര്‍ത്തിച്ചിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമായും പിന്നീട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് കാലങ്ങളായി ആവശ്യമുയര്‍ന്നിരുന്നു. അതിനിടെയാണ് റവന്യൂ ഡിവിഷനല്‍ ഓഫീസിനായി സ്ഥലം തിരഞ്ഞെടുക്കപ്പെടുന്നത്.

Related Articles
Next Story
Share it