ഫാസിസത്തിനെതിരെ ജനാധിപത്യത്തിന് കാവല്‍ക്കാരാവണം-ബി.നൗഷാദ്

ബദിയടുക്ക: മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബി.ജെ.പി ഭരണത്തില്‍ ശക്തിപെട്ടിരിക്കുന്നുവെന്നും ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യത്തിന് കാവല്‍ക്കാരാകണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം ബി. നൗഷാദ് പറഞ്ഞു. എതിര്‍ ശബ്ദങ്ങളെയും പ്രതിപക്ഷ ശബ്ദങ്ങളെയും ഇഡിയെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പിനായി എല്ലാവരും ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്ക ശഹീദ് ആലിമുസ്ലിയാര്‍ നഗറില്‍ യുണിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച […]

ബദിയടുക്ക: മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബി.ജെ.പി ഭരണത്തില്‍ ശക്തിപെട്ടിരിക്കുന്നുവെന്നും ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യത്തിന് കാവല്‍ക്കാരാകണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം ബി. നൗഷാദ് പറഞ്ഞു. എതിര്‍ ശബ്ദങ്ങളെയും പ്രതിപക്ഷ ശബ്ദങ്ങളെയും ഇഡിയെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പിനായി എല്ലാവരും ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്ക ശഹീദ് ആലിമുസ്ലിയാര്‍ നഗറില്‍ യുണിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുല്‍ സലാം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് ഹൊസങ്കടി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ലത്തീഫ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷാനിഫ് മൊഗ്രാല്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഒ.ടി. നഫീസത്ത് ടീച്ചര്‍, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡണ്ട് ഖമറുല്‍ ഹസീന, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഫൗസിയ ടീച്ചര്‍ സംസാരിച്ചു.
അപ്പര്‍ ബസാറില്‍ നിന്നും വളണ്ടിയര്‍മാര്‍ അണിനിരന്ന യൂണിറ്റി മാര്‍ച്ചും ബാഹുജനറാലിയും ബസ്സ്റ്റാന്റ് ചുറ്റി പെര്‍ള റോഡിലെ ശഹീദ് ആലി മുസ്ലിയാര്‍ നഗറില്‍ സമാപിച്ചു.

Related Articles
Next Story
Share it