ജനാധിപത്യം ഞാനാധിപത്യത്തിന് വഴിമാറുന്നു-ദയാബായി

കാസര്‍കോട്: ജില്ല രൂപീകരിച്ച് 39 വര്‍ഷം പിന്നിടുമ്പോഴും ആരോഗ്യ മേഖല പിന്നോക്കം നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ 39 കറുത്ത വസ്ത്രധാരികളായ വളന്റിയര്‍മാര്‍ പ്ലകാര്‍ഡുകളുമായി പിറകോട്ട് നടന്ന് മനുഷ്യാവകാശ ലംഘന പ്രതിഷേധം നടത്തി. ശ്രീനാഥ് ശശി, അഹമ്മദ് കിര്‍മാണി, നാസര്‍ ചെര്‍ക്കളം, പ്രീത സുധീഷ്, ഉമ്മുഹലീമ, സുമിത നിലേശ്വരം നേതൃത്വം നല്‍കി. ഇവിടെ ജനാധിപത്യമല്ല ഞാനാധിപത്യമാണ് നടക്കുന്നതെന്ന് തുടര്‍ന്ന് നടന്ന പൊതു യോഗം ഉദ്ഘാടനം ചെയ്ത് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക […]

കാസര്‍കോട്: ജില്ല രൂപീകരിച്ച് 39 വര്‍ഷം പിന്നിടുമ്പോഴും ആരോഗ്യ മേഖല പിന്നോക്കം നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ 39 കറുത്ത വസ്ത്രധാരികളായ വളന്റിയര്‍മാര്‍ പ്ലകാര്‍ഡുകളുമായി പിറകോട്ട് നടന്ന് മനുഷ്യാവകാശ ലംഘന പ്രതിഷേധം നടത്തി. ശ്രീനാഥ് ശശി, അഹമ്മദ് കിര്‍മാണി, നാസര്‍ ചെര്‍ക്കളം, പ്രീത സുധീഷ്, ഉമ്മുഹലീമ, സുമിത നിലേശ്വരം നേതൃത്വം നല്‍കി. ഇവിടെ ജനാധിപത്യമല്ല ഞാനാധിപത്യമാണ് നടക്കുന്നതെന്ന് തുടര്‍ന്ന് നടന്ന പൊതു യോഗം ഉദ്ഘാടനം ചെയ്ത് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായി പറഞ്ഞു. എയിംസ് കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സി. യൂസഫ് ഹാജി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത്, നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സാലിം ബേക്കല്‍, സാമൂഹ്യ പ്രവര്‍ത്തകരായ സൂര്യനാരായണ ഭട്ട്, അഡ്വ. അന്‍വര്‍. ടി.ഇ, മുഹമ്മദ് ഇച്ചിലിങ്കാല്‍, അശോക് കുമാര്‍. ബി, സരോജിനി പി.പി, ഹക്കീം ബേക്കല്‍, ആന്റണി കൊളിച്ചാല്‍, ശശികുമാര്‍, ഫൈസല്‍ ചേരക്കാടത്ത് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട് സ്വാഗതവും ട്രഷറര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it