ദക്ഷിണകന്നഡ ജില്ലയില്‍ ഓക്സിജന്റെ ആവശ്യം വര്‍ധിക്കുന്നു; ഒരു യൂണിറ്റിലേക്ക് നിറക്കാനാവശ്യമായ ഓക്സിജന്‍ കൊണ്ടുവരുന്നത് കേരളത്തില്‍ നിന്ന്

മംഗളൂരു: കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ-ഉഡുപ്പി ജില്ലകളില്‍ ഓക്്സിജന്റെ ആവശ്യം വര്‍ധിക്കുന്നു. നിലവില്‍ രണ്ട് ജില്ലകളിലും ഓക്സിജന്‍ ക്ഷാമം നേരിടുന്നില്ല. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതി ആവര്‍ത്തിക്കുകയാണെങ്കില്‍ ഓക്സിജന്റെ ആവശ്യകതയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരും. ദക്ഷിണകന്നഡ ജില്ലയിലെ മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ സംഭരണ പ്ലാന്റുകളുണ്ട്. അവിടെ 15 ദിവസത്തേക്കുള്ള ഓക്സിജനാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്. ദക്ഷിണ കന്നഡയില്‍ 6,000 ക്യുബിക് ലിറ്ററും ഉഡുപ്പിയില്‍ 4,000 ക്യുബിക് ലിറ്ററുമാണ് ഇപ്പോള്‍ ഓക്സിജന്റെ ആവശ്യം. ദക്ഷിണ കന്നഡ ജില്ലയില്‍ […]

മംഗളൂരു: കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ-ഉഡുപ്പി ജില്ലകളില്‍ ഓക്്സിജന്റെ ആവശ്യം വര്‍ധിക്കുന്നു. നിലവില്‍ രണ്ട് ജില്ലകളിലും ഓക്സിജന്‍ ക്ഷാമം നേരിടുന്നില്ല. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതി ആവര്‍ത്തിക്കുകയാണെങ്കില്‍ ഓക്സിജന്റെ ആവശ്യകതയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരും. ദക്ഷിണകന്നഡ ജില്ലയിലെ മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ സംഭരണ പ്ലാന്റുകളുണ്ട്. അവിടെ 15 ദിവസത്തേക്കുള്ള ഓക്സിജനാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്. ദക്ഷിണ കന്നഡയില്‍ 6,000 ക്യുബിക് ലിറ്ററും ഉഡുപ്പിയില്‍ 4,000 ക്യുബിക് ലിറ്ററുമാണ് ഇപ്പോള്‍ ഓക്സിജന്റെ ആവശ്യം. ദക്ഷിണ കന്നഡ ജില്ലയില്‍ രണ്ട് യൂണിറ്റുകളുണ്ട്. ഇതിലൊന്നില്‍ കേരളത്തില്‍ നിന്ന് ഓക്സിജന്‍ കൊണ്ടുവന്ന് നിറയ്ക്കുന്നു. മറ്റൊന്ന് വായുവിന്റെ കംപ്രഷനിലൂടെ ഓക്സിജനെ വേര്‍തിരിച്ച് വീണ്ടും നിറയ്ക്കുന്നു. ഈ ജില്ലകളിലെ മിക്ക ആസ്പത്രികളിലും ഇവിടെ നിന്നാണ് ഓക്സിജന്‍ ലഭ്യമാക്കുന്നത്. എല്ലാ ആസ്പത്രികളിലും ഓക്സിജന്റെ ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും നിലവില്‍ ഒരു കുറവുമില്ലെന്നും ഓക്സിജന്‍ വിതരണക്കാരായ നാരായണ ഐതാല്‍ പറയുന്നു. ദ്രാവക ഓക്സിജനും മറ്റ് വസ്തുക്കളും യഥാസമയം ലഭ്യമാണെങ്കില്‍ വിതരണം ഒരു പ്രശ്നമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഡിംഗ്, കട്ടിംഗ്, ഫാബ്രിക്കേഷന്‍ തുടങ്ങിയ വിവിധ വ്യവസായങ്ങള്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് കാലയളവില്‍ മെഡിക്കല്‍ ഓക്സിജന്റെ കുറവുണ്ടായതിനാല്‍ ആസ്പത്രികളില്‍ വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ വ്യവസായങ്ങള്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭിക്കുന്നു. ആസ്പത്രിയിലേക്ക് ആവശ്യമുണ്ടെങ്കില്‍, ജില്ലാ ഭരണകൂടം വ്യാവസായിക ഉപയോഗത്തിനുള്ള വിതരണം വെട്ടിക്കുറയ്ക്കുകയും അത് ആസ്പത്രികളിലേക്ക് തിരിച്ചുവിടുകയും ചെയ്യും.
ജില്ലയില്‍ ഇപ്പോള്‍ ഓക്സിജന്റെ കുറവില്ലെന്നും നഗരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഓക്സിജനില്‍ നിന്നാണ് ആവശ്യം നിറവേറ്റുന്നതെന്നും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര വ്യക്തമാക്കി.

Related Articles
Next Story
Share it