മന്ത്രി ബിന്ദുവിന്റെ രാജിക്ക് ആവശ്യം ശക്തം; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ ശുപാര്‍ശക്കത്ത് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് നേതാക്കള്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടിക്കാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും. അതിനിടെ കണ്ണൂരില്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്‍. ബിന്ദു […]

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ ശുപാര്‍ശക്കത്ത് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് നേതാക്കള്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടിക്കാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും.
അതിനിടെ കണ്ണൂരില്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് മന്ത്രിയുടെ രാജി ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കിയത്.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. രാജിവെക്കാന്‍ മന്ത്രി തയ്യാറാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അവരെ പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സര്‍വ്വകലാശാല നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്നും അങ്ങനെ ഉള്ള വ്യക്തി ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു.

Related Articles
Next Story
Share it