ഡെല്‍റ്റ പ്ലസ് ആശങ്കയില്‍ രാജ്യം; 40ലധികം കേസുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കെട്ടടങ്ങുകയും പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നതിനിടെ ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ആശങ്കയില്‍ നില്‍ക്കുകയാണ് രാജ്യം. ആശങ്കയുടെ വകഭേദമെന്നാണ് സക്കാര്‍ തന്നെ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് 40ലധികം പുതിയ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതോടെയാണ് ആശങ്ക ഏറിയത്. ഈ വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡെല്‍റ്റാ പ്ലസ് വകഭേഗം അതീവ അപകടകാരിയെന്നും ഈ വകഭേദം സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും അടിയന്തിരമായി […]

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കെട്ടടങ്ങുകയും പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നതിനിടെ ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ആശങ്കയില്‍ നില്‍ക്കുകയാണ് രാജ്യം.
ആശങ്കയുടെ വകഭേദമെന്നാണ് സക്കാര്‍ തന്നെ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് 40ലധികം പുതിയ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതോടെയാണ് ആശങ്ക ഏറിയത്. ഈ വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡെല്‍റ്റാ പ്ലസ് വകഭേഗം അതീവ അപകടകാരിയെന്നും ഈ വകഭേദം സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും അടിയന്തിരമായി കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ മൂന്ന് ഡെല്‍റ്റ പ്ലസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ 21ഉം. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റാ വകഭേദത്തിന്റെ പരിവര്‍ത്തന രൂപം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്രം പറയുന്നു.
കേരളത്തില്‍ പത്തനംതിട്ടയിലും പാലക്കാട്ടുമാണ് ഡെല്‍റ്റാപ്ലസ് വകഭേദം കണ്ടെത്തിയത്. വകഭേദം കണ്ടെത്തിയവരുടെ റൂട്ട് മാപ്പ്, വാക്‌സിനേഷന്‍ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം ശേഖരിച്ചുവരുന്നുണ്ട്. കേസുകള്‍ ഉള്ള പ്രദേശങ്ങളില്‍ മുന്‍ഗണന നല്‍കി വാക്‌സിനേഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it