ബംഗളൂരുവില്‍ കാര്‍ ബൈക്കിലിടിച്ച് മൈസൂര്‍ സ്വദേശിയായ യുവാവ് മരിച്ചു; കാര്‍ യുവാവിനെ വലിച്ചിഴച്ചത് 100 മീറ്ററോളം, ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചവശനാക്കി

ബംഗളൂരു: ബംഗളൂരു രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷന് സമീപം കാര്‍ ബൈക്കിലിടിച്ച് മൈസൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. പ്രസന്നകുമാര്‍ എന്ന യുവാവാണ് മരിച്ചത്. പ്രസന്നകുമാറിനെ കാര്‍ 100 മീറ്ററോളം വലിച്ചിഴച്ചതിനെ തുടര്‍ന്ന് മരണം ദാരുണമായിരുന്നു. കാര്‍ ഡ്രൈവര്‍ വിനായകിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച ശേഷം പൊലീസിലേല്‍പ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. പ്രസന്നകുമാര്‍ മൈസൂര്‍ ജില്ലയിലെ കോട്ടെയില്‍ ഒരു ഫുഡ് ഡെലിവറി ആപ്പിന്റെ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഉപജീവനത്തിനായി ബംഗളൂരുവിലെത്തിയതായിരുന്നു യുവാവ്. പ്രതി വിനായക് ഒരു […]

ബംഗളൂരു: ബംഗളൂരു രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷന് സമീപം കാര്‍ ബൈക്കിലിടിച്ച് മൈസൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. പ്രസന്നകുമാര്‍ എന്ന യുവാവാണ് മരിച്ചത്. പ്രസന്നകുമാറിനെ കാര്‍ 100 മീറ്ററോളം വലിച്ചിഴച്ചതിനെ തുടര്‍ന്ന് മരണം ദാരുണമായിരുന്നു. കാര്‍ ഡ്രൈവര്‍ വിനായകിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച ശേഷം പൊലീസിലേല്‍പ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. പ്രസന്നകുമാര്‍ മൈസൂര്‍ ജില്ലയിലെ കോട്ടെയില്‍ ഒരു ഫുഡ് ഡെലിവറി ആപ്പിന്റെ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഉപജീവനത്തിനായി ബംഗളൂരുവിലെത്തിയതായിരുന്നു യുവാവ്. പ്രതി വിനായക് ഒരു കാര്‍ ഷോറൂമില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യലഹരിയിലാണ് വിനായക് കാറില്‍ യാത്ര ചെയ്തത്. വിനായകാണ് കാര്‍ ഓടിച്ചിരുന്നത്. രാജരാജേശ്വരി നഗറിലെ ഒരു സുഹൃത്തിനെ വീട്ടിലേക്ക് വിടാന്‍ പോകുകയായിരുന്നു ഇവര്‍. കാര്‍ പിന്നില്‍ നിന്ന് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ യുവാവിനെ 100 മീറ്ററോളം വലിച്ചിഴച്ചു. പിന്നീട് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. അപകടം കണ്ട വഴിയാത്രക്കാര്‍ ഒരു കിലോമീറ്ററോളം കാറിനെ പിന്തുടര്‍ന്ന് ഡ്രൈവറെ പിടികൂടി.
രോഷാകുലരായ നാട്ടുകാര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് വിനായകിനെ മര്‍ദ്ദിക്കുകയും ബയതരായണപുര ട്രാഫിക് പൊലീസിന് കൈമാറുകയുമായിരുന്നു.

Related Articles
Next Story
Share it