മാലമോഷണം ചെറുക്കുന്നതിനിടെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: മാലമോഷണം ചെറുക്കുന്നതിനിടെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ മേഖലയിലാണ് സംഭവം. 25കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. യുവതിയുടെ കുഞ്ഞും ഒപ്പമുണ്ടായിരുന്നു. കുത്തിയ ശേഷം മോഷ്ടാവ് കടന്നുകളഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ രണ്ടു സ്ത്രീകള്‍ നടന്നുവരുന്നതിന്റെയും പിന്നില്‍ ഒരാള്‍ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം. മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുന്നതിനിടെ തടുത്ത യുവതിയുടെ കൈയില്‍ […]

ന്യൂഡല്‍ഹി: മാലമോഷണം ചെറുക്കുന്നതിനിടെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ മേഖലയിലാണ് സംഭവം. 25കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. യുവതിയുടെ കുഞ്ഞും ഒപ്പമുണ്ടായിരുന്നു. കുത്തിയ ശേഷം മോഷ്ടാവ് കടന്നുകളഞ്ഞു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ രണ്ടു സ്ത്രീകള്‍ നടന്നുവരുന്നതിന്റെയും പിന്നില്‍ ഒരാള്‍ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം. മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുന്നതിനിടെ തടുത്ത യുവതിയുടെ കൈയില്‍ നിന്നും കുഞ്ഞ് തെറിച്ചുവീണു. മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ കൂടെയുള്ള സ്ത്രീയും യുവതിയും തടയാന്‍ ശ്രമിച്ചപ്പോള്‍ കുത്തുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആദര്‍ശ് നഗര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it