ഡെല്‍ഹിയില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്

ന്യൂഡെല്‍ഹി: വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഡെല്‍ഹി ഗതാഗതവകുപ്പ്. അമിതവേഗത മൂലമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതിന് പിന്നാലെയാണ് ഗതാഗതവകുപ്പ് നടപടി. വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവില്‍ ഡെല്‍ഹി ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമീഷണര്‍ ഒപ്പുവെച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കര്‍ശന നിയമനടപടി സ്വീകരിക്കം. കാറുകള്‍, ടാക്‌സികള്‍, ജീപ്പ് തുടങ്ങിയവയുടെ ഹൈവേകളിലെയും ഫ്‌ളൈ ഓവറുകളിലെയും വേഗത മണിക്കൂറില്‍ 50-70 കിലോമീറ്റര്‍ ആയി പുനര്‍നിര്‍ണയിച്ചു. അതേസമയം റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും മണിക്കൂറില്‍ […]

ന്യൂഡെല്‍ഹി: വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഡെല്‍ഹി ഗതാഗതവകുപ്പ്. അമിതവേഗത മൂലമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതിന് പിന്നാലെയാണ് ഗതാഗതവകുപ്പ് നടപടി. വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവില്‍ ഡെല്‍ഹി ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമീഷണര്‍ ഒപ്പുവെച്ചു.

നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കര്‍ശന നിയമനടപടി സ്വീകരിക്കം. കാറുകള്‍, ടാക്‌സികള്‍, ജീപ്പ് തുടങ്ങിയവയുടെ ഹൈവേകളിലെയും ഫ്‌ളൈ ഓവറുകളിലെയും വേഗത മണിക്കൂറില്‍ 50-70 കിലോമീറ്റര്‍ ആയി പുനര്‍നിര്‍ണയിച്ചു. അതേസമയം റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആണ് പുതുക്കിയ പരമാവധി വേഗത.

ഡെലിവറി വാഹനങ്ങളുള്‍പ്പെടെയുള്ളവയുടെ വേഗ പരിധി 50-60 കിലോമീറ്ററാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് ഹൈവേകളിലെയും ഫ്‌ളൈ ഓവറുകളിലെയും വേഗത 50-60 കിലോമീറ്റര്‍ ആക്കി. റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലെയും വേഗത 30 കിലോമീറ്ററാണ്.

Related Articles
Next Story
Share it