കൊവിഡ് വാക്‌സിന്‍ ലഭിക്കും വരെ ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ വര്‍ഷാവസാനമായിട്ടും തുറക്കാന്‍ സാധിക്കില്ലെന്ന് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പല സംസ്ഥാനങ്ങളും പൂര്‍ണമായി തുറക്കാന്‍ തയ്യാറായിട്ടില്ല. കൊവിഡ് വാക്‌സിന്‍ ലഭിക്കും വരെ സ്‌കൂളുകള്‍ തുറക്കില്ലെന്നാണ് ഡെല്‍ഹി സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വാക്‌സിന്‍ ലഭ്യമാകും വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ എത്രത്തോളം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സ്‌കൂളുകള്‍ തുറക്കാനാകില്ലെന്നും കൊവിഡ് വാക്സിന്‍ താമസിയാതെ […]

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ വര്‍ഷാവസാനമായിട്ടും തുറക്കാന്‍ സാധിക്കില്ലെന്ന് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പല സംസ്ഥാനങ്ങളും പൂര്‍ണമായി തുറക്കാന്‍ തയ്യാറായിട്ടില്ല. കൊവിഡ് വാക്‌സിന്‍ ലഭിക്കും വരെ സ്‌കൂളുകള്‍ തുറക്കില്ലെന്നാണ് ഡെല്‍ഹി സര്‍ക്കാര്‍ തീരുമാനം.

കൊവിഡ് വാക്‌സിന്‍ ലഭ്യമാകും വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ എത്രത്തോളം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സ്‌കൂളുകള്‍ തുറക്കാനാകില്ലെന്നും കൊവിഡ് വാക്സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഡെല്‍ഹിയില്‍ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ശതമാനമാണ്. കഴിഞ്ഞ ദിവസം 61,000 പരിശോധന നടത്തിയതില്‍ 5000 ത്തിലധികം പോസിറ്റീവ് കേസുകളുണ്ടായിരുന്നു.

Delhi schools may not reopen till we get vaccine, says Manish Sisodia

Related Articles
Next Story
Share it