'അസ്സലാമു അലൈക്കും' എന്ന് പറയുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണോ? കോടതിയോട് ഖാലിദ് സെയ്ഫി

ന്യൂഡെല്‍ഹി: സലാം പറയല്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണോയെന്ന് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫി. 'അസ്സലാമു അലൈക്കും' എന്ന ഇസ്ലാമിക അഭിവാദന രീതിയില്‍ ആരെങ്കിലും അഭിവാദ്യം ചെയ്യുകയാണെങ്കില്‍ അതു നിയമവിരുദ്ധമാണോയെന്ന് വിചാരണക്കിടെ, ഡെല്‍ഹി കോടതിയോട് ഖാലിദ് സെയ്ഫി ചോദിച്ചു. ഡെല്‍ഹി കലാപ ഗൂഢാലോചന കേസില്‍ 2020 ഫെബ്രുവരി മുതല്‍ യു.എ.പി.എ പ്രകാരം ജയിലില്‍ കഴിയുന്ന സെയ്ഫി, ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ ഷര്‍ജീല്‍ ഇമാമുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ വാദത്തെ പരാമര്‍ശിച്ചാണ് ഈ പരാമര്‍ശം നടത്തിയത്. ഈയിടെ ജാമ്യാപേക്ഷയില്‍ […]

ന്യൂഡെല്‍ഹി: സലാം പറയല്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണോയെന്ന് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫി. 'അസ്സലാമു അലൈക്കും' എന്ന ഇസ്ലാമിക അഭിവാദന രീതിയില്‍ ആരെങ്കിലും അഭിവാദ്യം ചെയ്യുകയാണെങ്കില്‍ അതു നിയമവിരുദ്ധമാണോയെന്ന് വിചാരണക്കിടെ, ഡെല്‍ഹി കോടതിയോട് ഖാലിദ് സെയ്ഫി ചോദിച്ചു. ഡെല്‍ഹി കലാപ ഗൂഢാലോചന കേസില്‍ 2020 ഫെബ്രുവരി മുതല്‍ യു.എ.പി.എ പ്രകാരം ജയിലില്‍ കഴിയുന്ന സെയ്ഫി, ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ ഷര്‍ജീല്‍ ഇമാമുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ വാദത്തെ പരാമര്‍ശിച്ചാണ് ഈ പരാമര്‍ശം നടത്തിയത്.

ഈയിടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഷര്‍ജീല്‍ ഇമാമിനെതിരേ 'സലാം' പറയലിനെ ഒരു കുറ്റകൃത്യമെന്ന നിലയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയില്‍ ഉന്നയിച്ചിരുന്നു. 'ഇത് നിയമമാണോ അതോ പ്രോസിക്യൂഷന്‍ ടീമിന്റെ അനുമാനമാണോ? സൈഫി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിനോട് ചോദിച്ചു. ഇത് പ്രോസിക്യൂഷന്റെ വാദമാണെന്നും കോടതിയുടെ വാക്കല്ലെന്നും ജഡ്ജി വ്യക്തമാക്കി.

'താന്‍ എപ്പോഴും തന്റെ സുഹൃത്തുക്കളെ സലാം കൊണ്ടാണ് അഭിവാദ്യം ചെയ്യുന്നത്'. ഇത് നിയമവിരുദ്ധമാണെങ്കില്‍ അത് നിര്‍ത്തേണ്ടിവരുമെന്ന് താന്‍ കരുതുന്നുവെന്നും പറഞ്ഞ അദ്ദേഹം തനിക്ക് ജാമ്യം ലഭിക്കുമ്പോള്‍ ഡെല്‍ഹി കലാപത്തില്‍ കുറ്റപത്രത്തിനായി 2 ദശലക്ഷം പേപ്പറുകള്‍ പാഴാക്കിയതിന് ഡെല്‍ഹി പോലിസിനെതിരെ ദേശീയ ഹരിത ട്രെബ്യൂണലിനെ സമീപിക്കുമെന്നും സൈഫി പറഞ്ഞു. യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ് എന്ന സിവില്‍ സൊസൈറ്റി ഗ്രൂപ്പിന്റെ സ്ഥാപക അംഗമാണ് അദ്ദേഹം.

Related Articles
Next Story
Share it