ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഡെല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതര്‍ അഞ്ച് ആയി
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ ഞായറാഴ്ച ഡെല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അഞ്ച് ആയി. ടാന്‍സാനിയയില്‍ നിന്ന് ഡെല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. സിംബാബ്വെയില് നിന്ന് അടുത്തിടെ ജാംനഗറിലേക്ക് മടങ്ങിയ […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ ഞായറാഴ്ച ഡെല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അഞ്ച് ആയി. ടാന്‍സാനിയയില്‍ നിന്ന് ഡെല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. സിംബാബ്വെയില് നിന്ന് അടുത്തിടെ ജാംനഗറിലേക്ക് മടങ്ങിയ ആള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്. അടുത്തിടെ സൗത്ത് ആഫ്രിക്ക സന്ദര്‍ശിച്ച വിദേശത്തുനിന്നെത്തിയവര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.