രാജ്യതലസ്ഥാനത്ത് നിന്ന് ആശ്വാസ വാര്‍ത്ത; ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിന്ന് ആശ്വാസ വാര്‍ത്തയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് സംസ്ഥാനത്തിന് ആശ്വാസമാകുന്നു. 17.03 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി 13,287 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുതായി 14,071 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 300 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ഡെല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം രോഗബാധിതരേക്കാള്‍ കൂടുതലാണ് രോഗമുക്തരെന്നതും ആശ്വാസം നല്‍കുന്നു. നിലവില്‍ 82,725 പേരാണ് ചികിത്സയില്‍ കഴിയുന്നത്. […]

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിന്ന് ആശ്വാസ വാര്‍ത്തയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് സംസ്ഥാനത്തിന് ആശ്വാസമാകുന്നു. 17.03 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി 13,287 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പുതുതായി 14,071 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 300 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ഡെല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം രോഗബാധിതരേക്കാള്‍ കൂടുതലാണ് രോഗമുക്തരെന്നതും ആശ്വാസം നല്‍കുന്നു. നിലവില്‍ 82,725 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 12,58,951 പേരാണ് രോഗമുക്തി നേടിയത്. 20,310 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles
Next Story
Share it