സുര്‍ജിത്ത് ഭവനിലെ പാര്‍ട്ടി ക്ലാസും ഡല്‍ഹി പൊലീസ് വിലക്കി

ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ ഡല്‍ഹിയിലെ സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസ് നടത്തുന്നതും ഡല്‍ഹി പൊലീസ് വിലക്കി. കഴിഞ്ഞ ദിവസം ജി 20ക്ക് ബദലായ വി 20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുര്‍ജിത്ത് ഭവനിലെ പാര്‍ട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. പരിപാടികള്‍ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ക്ലാസ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് വിലക്കി.രാവിലെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ […]

ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ ഡല്‍ഹിയിലെ സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസ് നടത്തുന്നതും ഡല്‍ഹി പൊലീസ് വിലക്കി. കഴിഞ്ഞ ദിവസം ജി 20ക്ക് ബദലായ വി 20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുര്‍ജിത്ത് ഭവനിലെ പാര്‍ട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. പരിപാടികള്‍ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ക്ലാസ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് വിലക്കി.
രാവിലെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. സി.പി.എം പി.ബി അംഗം എം.എ ബേബി, എം. സ്വരാജ് അടക്കമുള്ളവര്‍ ഇന്നത്തെ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു.
സ്വകാര്യ സ്ഥലങ്ങളില്‍ യോഗം നടത്താന്‍ പൊലീസ് അനുമതി വേണമെന്ന നിലപാടിനെ ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഡല്‍ഹിയിലെ സുര്‍ജിത്ത് ഭവന്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്.
ഇത് സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പരിപാടി നടത്തുന്നതില്‍ പൊലീസിന് ഒരു കാര്യവുമില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

Related Articles
Next Story
Share it