ശനി-ഞായര്‍ കര്‍ഫ്യു, സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം, സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍; ഒമിക്രോണ്‍ ഭീതിയില്‍ ഡെല്‍ഹി കൂടുതല്‍ ന്യന്ത്രണങ്ങളിലേക്ക്
ന്യൂഡെല്‍ഹി: ഒമിക്രോണ്‍ വ്യാപനം ശക്തി പ്രാപിച്ചതോടെ കൂടുതല്‍ ന്യന്ത്രണങ്ങളേര്‍പ്പെടുത്തി ഡെല്‍ഹി സര്‍ക്കാര്‍. കോവിഡ് കേസുകള്‍ അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ വാരാന്ത്യ കര്‍ഫ്യു ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പെടുത്തും. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. രാത്രി കര്‍ഫ്യൂവിന് പുറമെയാണ് പുതിയ നിയന്ത്രണങ്ങള്‍. ഡെല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്. ശനി, ഞായര്‍ […]

ന്യൂഡെല്‍ഹി: ഒമിക്രോണ്‍ വ്യാപനം ശക്തി പ്രാപിച്ചതോടെ കൂടുതല്‍ ന്യന്ത്രണങ്ങളേര്‍പ്പെടുത്തി ഡെല്‍ഹി സര്‍ക്കാര്‍. കോവിഡ് കേസുകള്‍ അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ വാരാന്ത്യ കര്‍ഫ്യു ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പെടുത്തും. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. രാത്രി കര്‍ഫ്യൂവിന് പുറമെയാണ് പുതിയ നിയന്ത്രണങ്ങള്‍. ഡെല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളിലോ അടിയന്തര സാഹചര്യത്തിലോ മാത്രമേ പുറത്തിറങ്ങാവൂവെന്ന് സിസോദിയ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ ഹാജരാകാവൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജനത്തിരക്ക് കണക്കിലെടുത്ത് മെട്രോയിലും ബസിലും പൂര്‍ണതോതില്‍ ആളെ കയറ്റാന്‍ അനുമതി നല്‍കി. നേരത്തെ ഇത് 50 ശതമാനമായി കുറച്ചിരുന്നു. ഡെല്‍ഹിയില്‍ പുതുതായി വരുന്ന കോവിഡ് കേസുകളില്‍ 80 ശതമാനവും ഒമിക്രോണ്‍ കേസുകളായ സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്.