രാജ്യത്ത് ഏക സിവില്‍ കോഡ് ആവശ്യമാണെന്ന് കോടതി; നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം
ന്യൂഡെല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് ആവശ്യമാണെന്ന് കോടതി. രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാവര്‍ക്കും ബാധകമായ ഒരു സിവില്‍ കോഡ് രാജ്യത്ത് ആവശ്യമാണെന്നും ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു. 1955ലെ ഹിന്ദു മാര്യേജ് ആക്ടുമായി ബന്ധപ്പെട്ട ഒരു അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ആധുനിക ഇന്ത്യന്‍ സമൂഹം മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അതിരുകള്‍ ഭേദിച്ച് ഏക ജാതീയമായ ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഏക സിവില്‍ കോഡും രാജ്യത്ത് […]

ന്യൂഡെല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് ആവശ്യമാണെന്ന് കോടതി. രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാവര്‍ക്കും ബാധകമായ ഒരു സിവില്‍ കോഡ് രാജ്യത്ത് ആവശ്യമാണെന്നും ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു. 1955ലെ ഹിന്ദു മാര്യേജ് ആക്ടുമായി ബന്ധപ്പെട്ട ഒരു അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ആധുനിക ഇന്ത്യന്‍ സമൂഹം മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അതിരുകള്‍ ഭേദിച്ച് ഏക ജാതീയമായ ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഏക സിവില്‍ കോഡും രാജ്യത്ത് ആവശ്യമാണ്-ജസ്റ്റിസ് പ്രതിഭ സിംഗ് പറഞ്ഞു.
ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്സി വിവാഹ - വിവാഹ മോചന നിയമം തുടങ്ങി നിലവില്‍ ഓരോ മതവിഭാഗങ്ങള്‍ക്കും വ്യത്യസ്ത നിയമങ്ങളാണുള്ളത്. മുസ്ലിം വ്യക്തി നിയമങ്ങള്‍ മതഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഒരേ നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ തുടങ്ങിയ സിവില്‍ വിഷയങ്ങളില്‍ എല്ലാ സമുദായങ്ങള്‍ക്കും ബാധകമായ ഏകീകൃതനിയമം വരും.