അതിശൈത്യത്തില്‍ വലഞ്ഞ് ഡല്‍ഹി; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വലഞ്ഞ് രാജ്യതലസ്ഥാനം. ഗതാഗത സംവിധാനങ്ങള്‍ സ്തംഭിച്ചു. 3.5 ഡിഗ്രി താപനിലയാണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അടുത്ത അഞ്ചോ ആറോ ദിവസം നിലവിലെ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കനത്ത മൂടല്‍ മഞ്ഞുണ്ടായതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. ദൂരക്കാഴ്ച കുറവായതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങളാണ് ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. വിദേശ സര്‍വീസുകളുള്‍പ്പെടെ നിരവധി വിമാനങ്ങള്‍ വൈകി. ചിലത് റദ്ദാക്കി. 22 ട്രെയിനുകള്‍ വൈകിയോടുകയാണ്. ഡല്‍ഹിയില്‍ മൂന്ന് ദിവസമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles
Next Story
Share it