ഓക്‌സിജന്‍ ക്ഷാമം: ഡെല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 25 കൊവിഡ് രോഗികള്‍

ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. ഡെല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്നാണ് കണക്ക്. 60 പേരുടെ നില ഗുരുതരമാണ്. രണ്ട് മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനെ ആശുപത്രിയില്‍ ബാക്കിയുള്ളൂവെന്നും എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു. അതേസമയം, ഡെല്‍ഹിയില്‍ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രം ആയി കോവിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. […]

ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. ഡെല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്നാണ് കണക്ക്. 60 പേരുടെ നില ഗുരുതരമാണ്. രണ്ട് മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനെ ആശുപത്രിയില്‍ ബാക്കിയുള്ളൂവെന്നും എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു.

അതേസമയം, ഡെല്‍ഹിയില്‍ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രം ആയി കോവിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം. എയിംസ് ഡയറക്ടരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് 19 റിവ്യൂ മീറ്റിംഗിലാണ് തീരുമാനം.

Related Articles
Next Story
Share it