ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മരണം: കര്‍ണാടക സ്വദേശി അറസ്റ്റില്‍

കുമ്പള: ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ബീജാപൂര്‍ സ്വദേശി അറസ്റ്റില്‍. അലുമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായ വിശാലി(22)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കാണ് നിലവില്‍ കേസ് ചുമത്തിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകളും പേരുകളും കണ്ടെത്തിയിരുന്നു. ഈ കുറിപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിശാലിനെ കുറിച്ച് വിവരം ലഭിച്ചത്. വിദ്യാര്‍ത്ഥിനിയുടെ […]

കുമ്പള: ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ബീജാപൂര്‍ സ്വദേശി അറസ്റ്റില്‍. അലുമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായ വിശാലി(22)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണക്കാണ് നിലവില്‍ കേസ് ചുമത്തിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകളും പേരുകളും കണ്ടെത്തിയിരുന്നു. ഈ കുറിപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിശാലിനെ കുറിച്ച് വിവരം ലഭിച്ചത്. വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
കുമ്പള അഡീ. എസ്.ഐ കെ.പി.വി രാജീവനാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. വകുപ്പ് മാറിയതോടെ പിന്നീട് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രമോദ് കുമാറിനായിരുന്നു അന്വേഷണ ചുമതല.

Related Articles
Next Story
Share it