ജില്ലയുടെ ആരോഗ്യ മേഖലയിലെ പോരായ്മകള്‍<br>പരിഹരിക്കും -മന്ത്രി വീണാ ജോര്‍ജ്

കാസര്‍കോട്: ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകള്‍പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൊഗ്രാലില്‍ 44 ലക്ഷം രൂപ ചെലവഴിച്ച് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച യൂനാനി ഡിസ്‌പെന്‍സറിയുടെ ഹെല്‍ത്ത് വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയുടെ സഹായത്തോടെ 160 കോടി രൂപ ചെലവില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റല്‍ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു.മൊഗ്രാലില്‍ നടന്ന […]

കാസര്‍കോട്: ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകള്‍പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൊഗ്രാലില്‍ 44 ലക്ഷം രൂപ ചെലവഴിച്ച് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച യൂനാനി ഡിസ്‌പെന്‍സറിയുടെ ഹെല്‍ത്ത് വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയുടെ സഹായത്തോടെ 160 കോടി രൂപ ചെലവില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റല്‍ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു.
മൊഗ്രാലില്‍ നടന്ന ചടങ്ങില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എയിംസ് കാസര്‍കോട് ജില്ലയില്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസാരിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും മുഖ്യാതിഥിയായിരുന്നു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു. പി താഹിറ സ്വാഗതം പറഞ്ഞു. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Related Articles
Next Story
Share it