ഭൂമി, വെള്ളം, തീ, വായു, ആകാശം; ചെന്നൈയ്ക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സും പുതിയ ജേഴ്‌സി പുറത്തിറക്കി
മുംബൈ: ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് 14ാം സീസണിന് ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ ജേഴ്‌സി പുറത്തിറക്കി. മുംബൈ ഇന്ത്യന്‍സ് സ്‌കിപ്പര്‍ രോഹിത് ശര്‍മ്മയുടെ പേരും നമ്പറുമുള്ള ജേഴ്‌സിയാണ് ടീം പ്രകാശനം ചെയ്തത്. രോഹിതും ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും പുതിയ ജേഴ്‌സി അണിഞ്ഞിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഡിസൈനര്‍മാരായ ശാന്തനു, നിഖില്‍ എന്നിവരാണ് ജേഴ്‌സി ഡിസൈന്‍ ചെയ്തത്. ഭൂമി, വെള്ളം, തീ, വായു, ആകാശം എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ജേഴ്‌സി ഡിസൈന്‍ […]

മുംബൈ: ആറാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് 14ാം സീസണിന് ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ ജേഴ്‌സി പുറത്തിറക്കി. മുംബൈ ഇന്ത്യന്‍സ് സ്‌കിപ്പര്‍ രോഹിത് ശര്‍മ്മയുടെ പേരും നമ്പറുമുള്ള ജേഴ്‌സിയാണ് ടീം പ്രകാശനം ചെയ്തത്. രോഹിതും ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും പുതിയ ജേഴ്‌സി അണിഞ്ഞിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഡിസൈനര്‍മാരായ ശാന്തനു, നിഖില്‍ എന്നിവരാണ് ജേഴ്‌സി ഡിസൈന്‍ ചെയ്തത്. ഭൂമി, വെള്ളം, തീ, വായു, ആകാശം എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ജേഴ്‌സി ഡിസൈന്‍ ചെയ്തതെന്ന് ഡിസൈനര്‍മാര്‍ പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ മുംബൈ നേരിടും.
ഇതുവരെ അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് കിരീടം നേടിയ ചെന്നൈ ആണ് പിന്നിലുള്ളത്. കഴിഞ്ഞ രണ്ടുതവണ തുടര്‍ച്ചയായി കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ആറാം കിരീടവും ഹാട്രിക് കിരീടവും ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സും പുതിയ ജേഴ്‌സി പുറത്തിറക്കിയിരുന്നു.