കര്‍ഷകന്‍ വെടിയേറ്റ് മരിച്ച കേസില്‍ തോക്ക്‌കെണി കോടതിയില്‍ ഹാജരാക്കി; പ്രതിയുടെ റിമാണ്ട് നീട്ടി
ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ നിര്‍ണായക തെളിവായ ആയുധം പൊലീസ് പുഴയില്‍ നിന്ന് കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇന്നലെ വൈകിട്ടോടെയാണ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പൊലീസ് തോക്ക്‌കെണി കരിച്ചേരി പുഴയില്‍ നിന്ന് കണ്ടെടുത്തത്. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം.മാധവന്‍ നമ്പ്യാര്‍ (65) തോക്കുകെണിയില്‍ നിന്നും വെടിയേറ്റ് മരിച്ച കേസില്‍ റിമാണ്ടിലായിരുന്ന പ്രതി പനയാല്‍ ബട്ടത്തൂര്‍ കരുമ്പാലക്കാലയിലെ ശ്രീഹരി(28)യെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ […]

ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്‍ഷകന്‍ മരിച്ച കേസില്‍ നിര്‍ണായക തെളിവായ ആയുധം പൊലീസ് പുഴയില്‍ നിന്ന് കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇന്നലെ വൈകിട്ടോടെയാണ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പൊലീസ് തോക്ക്‌കെണി കരിച്ചേരി പുഴയില്‍ നിന്ന് കണ്ടെടുത്തത്. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം.മാധവന്‍ നമ്പ്യാര്‍ (65) തോക്കുകെണിയില്‍ നിന്നും വെടിയേറ്റ് മരിച്ച കേസില്‍ റിമാണ്ടിലായിരുന്ന പ്രതി പനയാല്‍ ബട്ടത്തൂര്‍ കരുമ്പാലക്കാലയിലെ ശ്രീഹരി(28)യെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങുകയും കെണി പുഴയില്‍ വലിച്ചെറിഞ്ഞ ഭാഗം ഒന്നുകൂടി ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് കുറ്റിക്കോല്‍ അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ പുഴയുടെ അടിത്തട്ടില്‍ നിന്ന് തോക്ക്‌കെണി കണ്ടെടുക്കുകയായിരുന്നു. തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബാരല്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച പ്രത്യേകതരം കെണിയില്‍ തിര നിറയ്ക്കുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. കെണി പുഴയില്‍ വലിച്ചെറിഞ്ഞ കാര്യം കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെ ശ്രീഹരി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രതിയെ വീണ്ടും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കി. ശ്രീഹരിയുടെ റിമാണ്ട് നീട്ടിയിട്ടുണ്ട്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വി മനോഹരന്‍, ഉദ്യോഗസ്ഥരായ രാജന്‍ തൈവളപ്പില്‍, എച്ച്.ഉമേശന്‍, കെ.കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.