റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കുളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വിട്ടയച്ചു

കാസര്‍കോട്: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കുളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു. അഡൂര്‍ മല്ലംപാറയിലെ ശിവപ്പയെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മല്ലംപാറയിലെ സോമശേഖരന്‍, ജനാര്‍ദനന്‍, വെങ്കപ്പ, സീതാരാമ, സുബ്രായ എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിട്ടയച്ചത്. 2013 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. ശിവപ്പയെ നാട്ടക്കല്ല്-മല്ലംപാറ റോഡില്‍ തടഞ്ഞുനിര്‍ത്തി തോര്‍ത്ത് മുണ്ട് മുറുക്കി ബോധം കെടുത്തിയ ശേഷം സമീപത്തെ കുളത്തിലിറക്കി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

Related Articles
Next Story
Share it