13കാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ റിമാണ്ടില്‍

ഉദുമ: പളളിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പതിമൂന്നുകാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഓട്ടോഡ്രൈവര്‍ ബാര അംബാപുരത്തെ പാറക്കടവില്‍ എം മനോജ്കുമാര്‍(38), കോണ്‍ക്രീറ്റ് തൊഴിലാളി കൊല്ലം കൊട്ടാരക്കരയിലെ പ്രേംകുമാര്‍(35), കെട്ടിടനിര്‍മാണതൊഴിലാളി തൃശൂര്‍ പുളിക്കലിലെ പി.കെ ശരത്(29) എന്നിവരെയാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. മേല്‍പ്പറമ്പ് സി.ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലാണ് ഇന്നലെ പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഉദുമ ഈച്ചിലിങ്കാലിലെ പളളിയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ […]

ഉദുമ: പളളിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പതിമൂന്നുകാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഓട്ടോഡ്രൈവര്‍ ബാര അംബാപുരത്തെ പാറക്കടവില്‍ എം മനോജ്കുമാര്‍(38), കോണ്‍ക്രീറ്റ് തൊഴിലാളി കൊല്ലം കൊട്ടാരക്കരയിലെ പ്രേംകുമാര്‍(35), കെട്ടിടനിര്‍മാണതൊഴിലാളി തൃശൂര്‍ പുളിക്കലിലെ പി.കെ ശരത്(29) എന്നിവരെയാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. മേല്‍പ്പറമ്പ് സി.ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലാണ് ഇന്നലെ പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച രാത്രി ഉദുമ ഈച്ചിലിങ്കാലിലെ പളളിയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ സംഘം ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കുതറിയോടി വീട്ടിലെത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ ഉദുമ വില്ലേജ് ഓഫീസിന് പുറക് വശത്തുളള ഇടവഴിയില്‍ ഓട്ടോ കണ്ടെത്തി. നാട്ടുകാരെ കണ്ടതോടെ ഓട്ടോയിലുളളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ പിടിയിലായി. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. പിന്നീട് രാത്രി വൈകി ഉദുമയിലെ ഒരു കെട്ടിടത്തിന് മുകളില്‍ ഒളിച്ച നിലയില്‍ മൂന്നാമനെയും കണ്ടെത്തി. ഇയാളെയും നാട്ടുകാര്‍ പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it