ഔഫ് വധക്കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി; ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കാഞ്ഞങ്ങാട്: കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങി. ഒന്നാം പ്രതി ഇര്‍ഷാദ്(29), രണ്ടാംപ്രതി ഹസന്‍(30), മൂന്നാംപ്രതി ഹാഷിര്‍(27) എന്നിവരാണ് ഇന്നലെ ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയാണ് മൂന്നുപേര്‍ക്കും ജാമ്യം അനുവദിച്ചത്. വിചാരണ കഴിയുന്നതുവരെ പ്രതികള്‍ കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ഓരോരുത്തര്‍ക്കും അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമാണ് മറ്റൊരു വ്യവസ്ഥ.

Related Articles
Next Story
Share it