വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് കഠിനതടവും പിഴയും

കാസര്‍കോട്: വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെ കോടതി ആറുമാസം കഠിനതടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബോവിക്കാനം സ്വദേശി മുഹമ്മദ് മിര്‍ഷാന്‍, അമ്പലത്തറ സ്വദേശി ഷുഹൈബ് റഹ്‌മാന്‍, പാറപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവനുഭവിക്കണം. 2017 ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിന് പിറകുവശത്തെ റോഡിലൂടെ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നുപേരെയും […]

കാസര്‍കോട്: വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെ കോടതി ആറുമാസം കഠിനതടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബോവിക്കാനം സ്വദേശി മുഹമ്മദ് മിര്‍ഷാന്‍, അമ്പലത്തറ സ്വദേശി ഷുഹൈബ് റഹ്‌മാന്‍, പാറപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവനുഭവിക്കണം. 2017 ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം.
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിന് പിറകുവശത്തെ റോഡിലൂടെ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നുപേരെയും കാഞ്ഞങ്ങാട് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. സുമേഷിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 1.25 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരിനന്ദനന്‍ ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ബാലകൃഷ്ണന്‍ ഹാജരായി.

Related Articles
Next Story
Share it