പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കൂടാതെ 40 വര്‍ഷം കഠിനതടവ്
കാസര്‍കോട്: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം കൂടാതെ 40 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ബാര അരമങ്ങാനത്തെ കെ. സഞ്ജീവ് എന്ന സജിത്തിനെ (30) യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പ്രതിക്ക് പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെയാണ് 40 വര്‍ഷം കൂടി തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 24 മാസം അധികതടവ് […]

കാസര്‍കോട്: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം കൂടാതെ 40 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.
ബാര അരമങ്ങാനത്തെ കെ. സഞ്ജീവ് എന്ന സജിത്തിനെ (30) യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പ്രതിക്ക് പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെയാണ് 40 വര്‍ഷം കൂടി തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 24 മാസം അധികതടവ് അനുഭവിക്കണം.
2016 എപ്രില്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തന്റെ ഓട്ടോറിക്ഷയില്‍ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പി എം.വി സുകുമാരനാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ആര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.