പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പനത്തടി കോളിച്ചാലിലെ കെ.ബി ജയരാജനെ (29)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി അധിക തടവനുഭവിക്കണം. 2015 ഏപ്രില്‍ 12ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പനത്തടി മൈലാട്ടി എന്ന സ്ഥലത്ത് താമസിക്കുന്ന 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് […]

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പനത്തടി കോളിച്ചാലിലെ കെ.ബി ജയരാജനെ (29)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി അധിക തടവനുഭവിക്കണം. 2015 ഏപ്രില്‍ 12ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പനത്തടി മൈലാട്ടി എന്ന സ്ഥലത്ത് താമസിക്കുന്ന 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടറായിരുന്ന ടി.പി സുമേഷായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ്അമ്മണ്ണായ ഹാജരായി.

Related Articles
Next Story
Share it