യുവാവിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ആറുമാസം തടവ്

കാസര്‍കോട്: മധൂരില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. മധൂര്‍ കൊല്ലങ്കാനയിലെ മുഹമ്മദ് മുനീറിനെ(35)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ടി. ബിജു 6 മാസം തടവിന് ശിക്ഷിച്ചത്. കൊല്ലങ്കാനയിലെ എ.കെ ഇബ്രാഹിമിനെ(31) ബന്ധുവായ മുഹമ്മദ് മുനീര്‍ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. 2016 ഒക്ടോബര്‍ 29ന് രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇബ്രാഹിമിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാകുകയുമായിരുന്നു. അന്നത്തെ എസ്.ഐ […]

കാസര്‍കോട്: മധൂരില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. മധൂര്‍ കൊല്ലങ്കാനയിലെ മുഹമ്മദ് മുനീറിനെ(35)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ടി. ബിജു 6 മാസം തടവിന് ശിക്ഷിച്ചത്. കൊല്ലങ്കാനയിലെ എ.കെ ഇബ്രാഹിമിനെ(31) ബന്ധുവായ മുഹമ്മദ് മുനീര്‍ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. 2016 ഒക്ടോബര്‍ 29ന് രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇബ്രാഹിമിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാകുകയുമായിരുന്നു. അന്നത്തെ എസ്.ഐ കെ രാജുവാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം അബ്ദുല്‍ സത്താര്‍ ഹാജരായി.

Related Articles
Next Story
Share it