യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്:യുവതിയെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ബന്ധുവിനെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയിലെ കുഞ്ഞിക്ക (70) യെയാണ് തൂങ്ങി മരിച്ച നിലയില്‍. മൃതദേഹത്തിന് പഴക്കമുണ്ട്. ഇന്നു രാവിലെ കടുമേനിയിലെ റെജിയുടെ റബ്ബര്‍തോട്ടത്തിലാണ് മരിച്ചനിലയില്‍ കണ്ടത്. ഈഭാഗത്തിന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടത്. സര്‍ക്കാരിയിലെ ഗിരീഷിന്റ ഭാര്യ മഞ്ജുവിനെയാണ് കുഞ്ഞിക്ക മഴു കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. ഗിരീഷിന്റെ അമ്മയുടെ അമ്മാവനാണ് കുഞ്ഞിക്ക. വീട്ടില്‍ […]

കാഞ്ഞങ്ങാട്:യുവതിയെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ബന്ധുവിനെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയിലെ കുഞ്ഞിക്ക (70) യെയാണ് തൂങ്ങി മരിച്ച നിലയില്‍. മൃതദേഹത്തിന് പഴക്കമുണ്ട്.
ഇന്നു രാവിലെ കടുമേനിയിലെ റെജിയുടെ റബ്ബര്‍തോട്ടത്തിലാണ് മരിച്ചനിലയില്‍ കണ്ടത്. ഈഭാഗത്തിന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടത്. സര്‍ക്കാരിയിലെ ഗിരീഷിന്റ ഭാര്യ മഞ്ജുവിനെയാണ് കുഞ്ഞിക്ക മഴു കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. ഗിരീഷിന്റെ അമ്മയുടെ അമ്മാവനാണ് കുഞ്ഞിക്ക. വീട്ടില്‍ വച്ചാണ് സംഭവം.
മഞ്ജു പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് കുഞ്ഞിക്കക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിക്ക ഒളിവില്‍ പോയതായാണ് പൊലീസ് സംശയിച്ചത്.

Related Articles
Next Story
Share it