ഒളിവിലായിരുന്ന നിരവധി കേസുകളിലെ പ്രതി എറണാകുളത്ത് പിടിയില്‍
കാസര്‍കോട്: നിരവധി കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് എറണാകുളത്ത് വെച്ച് പിടികൂടി. മേല്‍പറമ്പ് ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ എം.എ. ഹൗസിലെ എം.എ ഫിറോസി(39)നെയാണ് ഇന്നലെ രാത്രി എറണാകുളത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. 2019 കാസര്‍കോട് വെച്ച് രണ്ടംഗ സംഘം യുവാവിനെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലാണ് പിടിയിലാവുന്നത്. ഈ കേസില്‍ മറ്റൊരു പ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസ് എറണാകുളത്ത് ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് കിട്ടിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെ […]

കാസര്‍കോട്: നിരവധി കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് എറണാകുളത്ത് വെച്ച് പിടികൂടി. മേല്‍പറമ്പ് ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ എം.എ. ഹൗസിലെ എം.എ ഫിറോസി(39)നെയാണ് ഇന്നലെ രാത്രി എറണാകുളത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. 2019 കാസര്‍കോട് വെച്ച് രണ്ടംഗ സംഘം യുവാവിനെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലാണ് പിടിയിലാവുന്നത്. ഈ കേസില്‍ മറ്റൊരു പ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസ് എറണാകുളത്ത് ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് കിട്ടിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് ക്രൈം എസ്.ഐ. ഇ. അശോകന്‍, എസ്.ഐ. കൃഷ്ണന്‍ കൊട്ടിലക്കണ്ടി, എസ്.സി.പി.ഒമാരായ കെ.ബാബുരാജ്, ബിജേഷ്, സി.പി.ഒ ജെയിംസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.