കാറഡുക്കയില്‍ കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

മുള്ളേരിയ: കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ കവര്‍ന്ന കേസിലെ പ്രതിയെ ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. രത്‌നാകരനും സംഘവും അറസ്റ്റ്‌ചെയ്തു. മുള്ളേരിയ ബേങ്ങത്തടുക്കയിലെ മോഹന്‍ രാജ്(32)ആണ് അറസ്റ്റിലായത്. കാറഡുക്ക അഡുക്കം നലികെദായ കോളനിയിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടോറാണ് കവര്‍ന്നത്. കാലവര്‍ഷം തുടങ്ങിയതോടെ ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രമാണത്രെ ഈ ഭാഗത്ത് കുടിവെള്ളം വിതരണം ചെയ്യുക. അതുകൊണ്ട് തന്നെ മൊട്ടോര്‍ മോഷണം പോയത് കോളനിവാസികള്‍ അറിഞ്ഞില്ല. ഈ മാസം 22ന് മോട്ടോര്‍ ഓണ്‍ ചെയ്യാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പ്പെട്ടത്. […]

മുള്ളേരിയ: കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ കവര്‍ന്ന കേസിലെ പ്രതിയെ ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. രത്‌നാകരനും സംഘവും അറസ്റ്റ്‌ചെയ്തു.
മുള്ളേരിയ ബേങ്ങത്തടുക്കയിലെ മോഹന്‍ രാജ്(32)ആണ് അറസ്റ്റിലായത്. കാറഡുക്ക അഡുക്കം നലികെദായ കോളനിയിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടോറാണ് കവര്‍ന്നത്. കാലവര്‍ഷം തുടങ്ങിയതോടെ ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രമാണത്രെ ഈ ഭാഗത്ത് കുടിവെള്ളം വിതരണം ചെയ്യുക. അതുകൊണ്ട് തന്നെ മൊട്ടോര്‍ മോഷണം പോയത് കോളനിവാസികള്‍ അറിഞ്ഞില്ല. ഈ മാസം 22ന് മോട്ടോര്‍ ഓണ്‍ ചെയ്യാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പ്പെട്ടത്. ഇത് സംബന്ധിച്ച് കോളനിയിലെ ബാലകൃഷ്ണന്റെ ഭാര്യ അജിത നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ സംശയം തോന്നി മോഹന്‍ രാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിക്കുകയും തുടര്‍ന്ന നടത്തിയ പരിശോധനയില്‍ മുള്ളേരിയ കാംപ്‌കോക്ക് സമീപമുള്ള ഓവുചാലില്‍ മോട്ടോര്‍ ചാക്ക് കെട്ടിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. എസ്.ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അശോകന്‍, സുരേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it