എക്‌സൈസ് ഓഫീസിന് തീവെക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കുമ്പള: കുമ്പള എക്‌സൈസ് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(53)നെതിരെയാണ് കുമ്പള പൊലീസിന്റെ നടപടി. പ്രഭാകരന്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. ഒരുമാസം മുമ്പാണ് കുമ്പള എക്‌സൈസ് ഓഫീസിനകത്ത് പെട്രോളൊഴിക്കുകയും പുറത്ത് നിര്‍ത്തിയിട്ട ജീപ്പ് തകര്‍ക്കുകയും ചെയ്തത്. ഈ കേസില്‍ ജയിലിലായിരുന്നു. രണ്ടാഴ്ചമുമ്പാണ് പുറത്തിറങ്ങിയത്. ആറ് മാസം മുമ്പ് കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് വീട്ടില്‍ പരിശോധനക്കെത്തിയപ്പോള്‍ അക്രമിച്ചതിനും പ്രഭാകരനെതിരെ കേസുണ്ട്. […]

കുമ്പള: കുമ്പള എക്‌സൈസ് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(53)നെതിരെയാണ് കുമ്പള പൊലീസിന്റെ നടപടി. പ്രഭാകരന്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. ഒരുമാസം മുമ്പാണ് കുമ്പള എക്‌സൈസ് ഓഫീസിനകത്ത് പെട്രോളൊഴിക്കുകയും പുറത്ത് നിര്‍ത്തിയിട്ട ജീപ്പ് തകര്‍ക്കുകയും ചെയ്തത്. ഈ കേസില്‍ ജയിലിലായിരുന്നു. രണ്ടാഴ്ചമുമ്പാണ് പുറത്തിറങ്ങിയത്. ആറ് മാസം മുമ്പ് കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് വീട്ടില്‍ പരിശോധനക്കെത്തിയപ്പോള്‍ അക്രമിച്ചതിനും പ്രഭാകരനെതിരെ കേസുണ്ട്. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് പ്രഭാകരനെതിരെയും നടപടി സ്വീകരിച്ചത്.
മദ്യവില്‍പ്പനക്കെതിരെ കുമ്പള എക്‌സൈസ് നടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ് നേരത്തെ പ്രഭാകര അക്രമം കാട്ടിയത്. എക്‌സൈസ് ഓഫീസിന്റെ ജനല്‍ വഴി പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് ജീപ്പ് തകര്‍ക്കാനും ശ്രമിച്ചത്.

Related Articles
Next Story
Share it