അമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: അമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പെര്‍ഡാല ശാന്തിപ്പള്ളയിലെ പരേതനായ രാമനായകിന്റെ മകന്‍ വെങ്കപ്പനായകിനെ(42)യാണ് ഇന്നലെ ഉച്ചയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അമ്മ കമലയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന വെങ്കപ്പനായകിനെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചിരുന്നു. ബീജന്തടുക്ക പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിമാണ്ടിലായിരുന്ന വെങ്കപ്പനായക് ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയതടക്കം […]

ബദിയടുക്ക: അമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പെര്‍ഡാല ശാന്തിപ്പള്ളയിലെ പരേതനായ രാമനായകിന്റെ മകന്‍ വെങ്കപ്പനായകിനെ(42)യാണ് ഇന്നലെ ഉച്ചയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അമ്മ കമലയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന വെങ്കപ്പനായകിനെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചിരുന്നു. ബീജന്തടുക്ക പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിമാണ്ടിലായിരുന്ന വെങ്കപ്പനായക് ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയതടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതി കൂടിയാണ് വെങ്കപ്പനായകെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളായ സുബ്ബനായക്, ഗോപാലകൃഷ്ണ എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു. വെങ്കപ്പനായക് വീട്ടില്‍ ഒറ്റക്ക് താമസിച്ചുവരുന്നതിനിടെയാണ് മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it