വില്‍പ്പനക്കായി കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: വില്‍പ്പനക്കായി കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും. ചെങ്കള ബേര്‍ക്കയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ വില്‍പനക്കായി രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച മുഹമ്മദ് സലീം എന്ന തെക്കന്‍ സലീമി(45) കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.കെ നിര്‍മ്മല 3 വര്‍ഷം കഠിന തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2013 ഏപ്രില്‍ 21ന് അന്നത്തെ വിദ്യാനഗര്‍ […]

കാസര്‍കോട്: വില്‍പ്പനക്കായി കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും. ചെങ്കള ബേര്‍ക്കയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ വില്‍പനക്കായി രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച മുഹമ്മദ് സലീം എന്ന തെക്കന്‍ സലീമി(45) കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.കെ നിര്‍മ്മല 3 വര്‍ഷം കഠിന തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2013 ഏപ്രില്‍ 21ന് അന്നത്തെ വിദ്യാനഗര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചെങ്കള ബേര്‍ക്കയിലെ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ രഹസ്യമായി സൂക്ഷിച്ച ഒരു കിലോ 200 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ബാലകൃഷ്ണന്‍ ഹാജരായി.
കേസില്‍ 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും 5 തൊണ്ടിമുതലുകളും തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

Related Articles
Next Story
Share it