ഒന്നരവര്‍ഷം മുമ്പ് കട കുത്തിതുറന്ന് പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഒന്നര വര്‍ഷം മുമ്പ് കട കുത്തിതുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുറി പുറത്ത് ഹൗസിലെ ജിജീഷി(38)നെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ എം.വി. വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. 2019 ഡിസംബര്‍ 26 നാണ് സംഭവം. അടുക്കത്ത്ബയല്‍ കടപ്പുറത്തെ മോഹനന്റെ കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ, മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് […]

കാസര്‍കോട്: ഒന്നര വര്‍ഷം മുമ്പ് കട കുത്തിതുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുറി പുറത്ത് ഹൗസിലെ ജിജീഷി(38)നെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ എം.വി. വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. 2019 ഡിസംബര്‍ 26 നാണ് സംഭവം. അടുക്കത്ത്ബയല്‍ കടപ്പുറത്തെ മോഹനന്റെ കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ, മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ നിരവധി മോഷണ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it