പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
മഞ്ചേശ്വരം: ഏതാനും മാസം മുമ്പ് പൊലീസിനെ അക്രമിച്ച് തോക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി അട്ടഗോളിയിലെ അമീര്‍ എന്ന ഗുജിരി അമ്മി(32)യെ ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. ഏതാനും മാസംമുമ്പ് മൊറത്തണയിലെ ഒരു വീട്ടില്‍ പരിശോധനക്കെത്തിയപ്പോഴാണ് പൊലീസുകാരെ അക്രമിച്ച് അമീര്‍ രക്ഷപ്പെട്ടത്. സംഘത്തിലെ നാലുപേരെ അന്ന് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് പൊസടിഗുമ്പെയില്‍ അമീര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ആന്റി റൗഡി സ്‌ക്വാഡ് എത്തിയത്. പാറപ്പുറത്തിരിക്കുകയായിരുന്ന അമീര്‍ പൊലീസ് സംഘത്തെ കണ്ടതോടെ […]

മഞ്ചേശ്വരം: ഏതാനും മാസം മുമ്പ് പൊലീസിനെ അക്രമിച്ച് തോക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി അട്ടഗോളിയിലെ അമീര്‍ എന്ന ഗുജിരി അമ്മി(32)യെ ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. ഏതാനും മാസംമുമ്പ് മൊറത്തണയിലെ ഒരു വീട്ടില്‍ പരിശോധനക്കെത്തിയപ്പോഴാണ് പൊലീസുകാരെ അക്രമിച്ച് അമീര്‍ രക്ഷപ്പെട്ടത്. സംഘത്തിലെ നാലുപേരെ അന്ന് പിടികൂടിയിരുന്നു.
ഇന്നലെ വൈകിട്ട് പൊസടിഗുമ്പെയില്‍ അമീര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ആന്റി റൗഡി സ്‌ക്വാഡ് എത്തിയത്. പാറപ്പുറത്തിരിക്കുകയായിരുന്ന അമീര്‍ പൊലീസ് സംഘത്തെ കണ്ടതോടെ കാട്ടിലേക്ക് ഓടുകയായിരുന്നു. പിന്തുടര്‍ന്നാണ് അമീറിനെ പിടികൂടിയത്.
പൊലീസിനെ അക്രമിച്ചത് കൂടാതെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് സ്റ്റേഷനുകളിലായി 15ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.