നിരവധി അബ്കാരികേസുകളിലെ പ്രതി അറസ്റ്റില്‍

ബദിയടുക്ക: മുള്ളേരിയയിലെ പ്രധാന മദ്യവില്‍പ്പനക്കാരനായ നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍. ബേങ്ങത്തടുക്കയിലെ വിനു എന്ന വിനോദിനെ(48)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പെട്ട് ജാമ്യത്തിലിറങ്ങിയ വിനോദ് ഒളിവില്‍ കഴിയുകയായിരുന്നു. ഇതേ തുടര്‍ന്ന് വിനോദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബദിയടുക്ക എക്‌സൈസ് റേയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ എം.കെ രവീന്ദ്രനും പാര്‍ട്ടിയും ചേര്‍ന്നാണ് വിനോദിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. […]

ബദിയടുക്ക: മുള്ളേരിയയിലെ പ്രധാന മദ്യവില്‍പ്പനക്കാരനായ നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍. ബേങ്ങത്തടുക്കയിലെ വിനു എന്ന വിനോദിനെ(48)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പെട്ട് ജാമ്യത്തിലിറങ്ങിയ വിനോദ് ഒളിവില്‍ കഴിയുകയായിരുന്നു.
ഇതേ തുടര്‍ന്ന് വിനോദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബദിയടുക്ക എക്‌സൈസ് റേയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ എം.കെ രവീന്ദ്രനും പാര്‍ട്ടിയും ചേര്‍ന്നാണ് വിനോദിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മഞ്ജുനാഥ ആള്‍വ കെ, രമേശന്‍ ആര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it