ഭര്‍തൃമതിയെ ബലാല്‍സംഘം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഭര്‍തൃമതിയെ ബലാല്‍സംഘം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെമനാട് കൊമ്പനടുക്കത്തെ മനാഫി (39) നെയാണ് മേല്‍പറമ്പ് സി.ഐ. ബെന്നിലാല്‍, എസ്.ഐ. പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 34 കാരിയെയാണ് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വിവാഹിതനും ആറ് മക്കളുടെ പിതാവുമായ മനാഫ് ബലാല്‍സംഘം ചെയ്തതെന്നാണ് കേസ്. സംഭവം പുറത്തറിയിക്കരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം നടന്ന ശേഷം യുവാവ് […]

കാസര്‍കോട്: ഭര്‍തൃമതിയെ ബലാല്‍സംഘം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെമനാട് കൊമ്പനടുക്കത്തെ മനാഫി (39) നെയാണ് മേല്‍പറമ്പ് സി.ഐ. ബെന്നിലാല്‍, എസ്.ഐ. പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 34 കാരിയെയാണ് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വിവാഹിതനും ആറ് മക്കളുടെ പിതാവുമായ മനാഫ് ബലാല്‍സംഘം ചെയ്തതെന്നാണ് കേസ്. സംഭവം പുറത്തറിയിക്കരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം നടന്ന ശേഷം യുവാവ് ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. ഒളിവില്‍ കഴിഞ്ഞ യുവാവ് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇതും തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.

Related Articles
Next Story
Share it