ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണം കൈക്കലാക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജോലി വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണമാല കൈക്കലാക്കി മുങ്ങുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ മാതമംഗലം ആലക്കാട് പാണപ്പുഴയിലെ ബാബുരാജി(36)നെയാണ് കാസര്‍കോട് സി.ഐ. പി. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ മൂന്നിന് പെരിയ ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 40 കാരിയെ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കാസര്‍കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ നാല് പവന്‍ സ്വര്‍ണ്ണമാല കൈക്കലാക്കിയ […]

കാസര്‍കോട്: ജോലി വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണമാല കൈക്കലാക്കി മുങ്ങുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ മാതമംഗലം ആലക്കാട് പാണപ്പുഴയിലെ ബാബുരാജി(36)നെയാണ് കാസര്‍കോട് സി.ഐ. പി. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ മൂന്നിന് പെരിയ ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 40 കാരിയെ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കാസര്‍കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ നാല് പവന്‍ സ്വര്‍ണ്ണമാല കൈക്കലാക്കിയ ശേഷം ബാബുരാജ് മുങ്ങുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ വെള്ളിയാഴ്ച കാസര്‍കോട്ട് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാബുരാജ് ജോലിവാഗ്ദാനം ചെയ്ത് പല യുവതികളെയും പീഡിപ്പിച്ചതായും പണവും ആഭരണങ്ങളും കൈക്കലാക്കിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it