പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചാടി രക്ഷപ്പെട്ട അക്രമക്കേസിലെ പ്രതി ബദിയടുക്കയില്‍ പിടിയില്‍
ബദിയടുക്ക: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിയ അക്രമക്കേസ് പ്രതിയെ ബദിയടുക്ക പൊലീസ് പിടികൂടി. പെര്‍ള ഷേണി കൊറങ്കടുക്കയിലെ അരവിന്ദ നായക്കാ (45)ണ് പിടിയിലായത്. കുട്ടിയെ മര്‍ദ്ദിച്ച് കൈയെല്ല് ഒടിച്ചതിന് സപ്തംബര്‍ ഒമ്പതിനാണ് അരവിന്ദ നായകിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞമാസം 20ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സബ് ജയിലില്‍ റിമാണ്ടിലായിരുന്നു. അതിനിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആസ്പത്രിയില്‍പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെയാണ് ആസ്പത്രിയില്‍ നിന്നും ചാടിയത്. ഇന്ന് […]

ബദിയടുക്ക: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിയ അക്രമക്കേസ് പ്രതിയെ ബദിയടുക്ക പൊലീസ് പിടികൂടി. പെര്‍ള ഷേണി കൊറങ്കടുക്കയിലെ അരവിന്ദ നായക്കാ (45)ണ് പിടിയിലായത്. കുട്ടിയെ മര്‍ദ്ദിച്ച് കൈയെല്ല് ഒടിച്ചതിന് സപ്തംബര്‍ ഒമ്പതിനാണ് അരവിന്ദ നായകിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞമാസം 20ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സബ് ജയിലില്‍ റിമാണ്ടിലായിരുന്നു. അതിനിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആസ്പത്രിയില്‍പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെയാണ് ആസ്പത്രിയില്‍ നിന്നും ചാടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പുത്തിഗെ ബാഡൂരിലെ കടവരാന്തയില്‍ സംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് ബദിയടുക്ക സി.ഐ അശ്വിത് പറഞ്ഞു.
എസ്.ഐ സുമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍, അജിത്, മണികണ്ഠന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.