ഹോട്ടലില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ സ്റ്റീല്‍ പാത്രം കൊണ്ടടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കുമ്പള: ഹോട്ടലില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ സ്റ്റീല്‍ പാത്രം കൊണ്ടടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നിരവധി കേസുകളില്‍ പ്രതിയായ കുമ്പള കുണ്ടങ്കാറടുക്കയിലെ അണ്ണി എന്ന പ്രഭാകരന്‍ (50) ആണ് അറസ്റ്റിലായത്. കുമ്പള എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ വിനോദ് (40), പി.കെ. ബാബുരാജ് (42) എന്നിവരെ പരിക്കേറ്റ് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റീല്‍ പാത്രംകൊണ്ടുള്ള അടിയേറ്റ് വിനോദിന്റെ നെറ്റിയില്‍ നാല് തുന്നല്‍ ഇടേണ്ടിവന്നു. പ്രഭാകരനെ പിടികൂടുന്നതിനിടെ ബാബുരാജിന്റെ കൈക്ക് കടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. വില്‍പനക്കായി […]

കുമ്പള: ഹോട്ടലില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ സ്റ്റീല്‍ പാത്രം കൊണ്ടടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നിരവധി കേസുകളില്‍ പ്രതിയായ കുമ്പള കുണ്ടങ്കാറടുക്കയിലെ അണ്ണി എന്ന പ്രഭാകരന്‍ (50) ആണ് അറസ്റ്റിലായത്. കുമ്പള എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ വിനോദ് (40), പി.കെ. ബാബുരാജ് (42) എന്നിവരെ പരിക്കേറ്റ് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റീല്‍ പാത്രംകൊണ്ടുള്ള അടിയേറ്റ് വിനോദിന്റെ നെറ്റിയില്‍ നാല് തുന്നല്‍ ഇടേണ്ടിവന്നു. പ്രഭാകരനെ പിടികൂടുന്നതിനിടെ ബാബുരാജിന്റെ കൈക്ക് കടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. വില്‍പനക്കായി ഹോട്ടലില്‍ സൂക്ഷിച്ച 58 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടിയിട്ടുണ്ട്. പ്രഭാകരന്റെ വീടിന് സമീപം പ്രവര്‍ത്തിക്കുന്ന ജനതാ ഹോട്ടലില്‍ മദ്യം സൂക്ഷിച്ചതായി കിട്ടിയ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഖിലിന്റെ നേതൃത്വത്തില്‍ പരിശോധനക്കെത്തിയത്. എക്‌സൈസ് സംഘം ഹോട്ടലിനകത്ത് പരിശോധന നടത്തുന്നതിനിടെ പ്രതി സ്റ്റീല്‍ പാത്രം കൊണ്ടും സോഡാ കുപ്പി പൊട്ടിച്ചും എക്‌സൈസ് സംഘത്തിന് നേരെ തലങ്ങും വിലങ്ങും വീശുകയായിരുന്നു. ഇതിനിടെയാണ് വിനോദിന് പരിക്കേറ്റത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പത്തോളം അബ്കാരി കേസുകളില്‍ പ്രതിയാണ് പ്രഭാകരനെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ അക്രമിച്ചതിനും പ്രഭാകരനെതിരെ കുമ്പള പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it