എടനീര്‍ പെര്‍ഡാലമൂലയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍; 25 ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്

വിദ്യാനഗര്‍: വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ വിദ്യാനഗര്‍ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട പാലത്തടുക്ക മായിലവള്ളം ലക്ഷം വീട് കോളനിയിലെ പി.എം. നവാസ് എന്ന കെഡി നവാസ്(38) ആണ് അറസ്റ്റിലായത്. എടനീര്‍ പെര്‍ഡാല മൂലയിലെ ചന്ദ്രകലയുടെ വീട്ടില്‍ നിന്ന് 3 പവന്‍ സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും 5000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. 20 ന് പട്ടാപ്പകലാണ് കവര്‍ച്ച. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് […]

വിദ്യാനഗര്‍: വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ വിദ്യാനഗര്‍ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട പാലത്തടുക്ക മായിലവള്ളം ലക്ഷം വീട് കോളനിയിലെ പി.എം. നവാസ് എന്ന കെഡി നവാസ്(38) ആണ് അറസ്റ്റിലായത്. എടനീര്‍ പെര്‍ഡാല മൂലയിലെ ചന്ദ്രകലയുടെ വീട്ടില്‍ നിന്ന് 3 പവന്‍ സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും 5000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. 20 ന് പട്ടാപ്പകലാണ് കവര്‍ച്ച. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇന്നലെ നേരത്തെ കളവ് കേസില്‍ പ്രതിയായ യുവാവ് സംശയ സാഹചര്യത്തില്‍ കറങ്ങുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. പൊലീസ് എത്തിയതോടെ നവാസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ചന്ദ്രകലയുടെ വീട്ടിലെ മോഷണത്തിന് പിന്നില്‍ നവാസ് ആണെന്ന് വ്യക്തമായത്. പാദസരവും മൊബൈല്‍ ഫോണും നവാസില്‍ നിന്ന് കണ്ടെത്തി. നവാസ് 25 ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബദിയടുക്ക, മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങും.

Related Articles
Next Story
Share it