ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസിലെ പിടികിട്ടാപുള്ളി പിടിയില്‍; അറസ്റ്റിലായത് 13 വര്‍ഷത്തിന് ശേഷം

കാസര്‍കോട്: ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസിലെ പ്രതി അറസ്റ്റില്‍. പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറി(36)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളില്‍ മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കബീര്‍ 13 വര്‍ഷത്തിന് ശേഷമാണ് കേരളപൊലീസിന്റെ പിടിയില്‍ ആവുന്നത്. കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ക്ക് കാസര്‍കോട് അടക്കം നിരവധി സ്റ്റേഷനുകളില്‍ […]

കാസര്‍കോട്: ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസിലെ പ്രതി അറസ്റ്റില്‍. പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറി(36)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
കേരളം, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളില്‍ മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കബീര്‍ 13 വര്‍ഷത്തിന് ശേഷമാണ് കേരളപൊലീസിന്റെ പിടിയില്‍ ആവുന്നത്. കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ക്ക് കാസര്‍കോട് അടക്കം നിരവധി സ്റ്റേഷനുകളില്‍ വാറന്റ് ഉണ്ട്.
എസ്.ഐ ലക്ഷ്മി നാരായണന്‍, തോമസ്, ഓസ്റ്റിന്‍, ഷജീഷ്, ബേഡകം എസ്.ഐ മുരളീധരന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it