യാത്രക്കിടെ ഡോക്ടറുടെ പണം കവര്‍ന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിന്‍യാത്രക്കിടെ കാസര്‍കോട് സ്വദേശിയായ ഡോക്ടറുടെ പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ ചാവശേരി സ്വദേശി പി.ടി മുഹമ്മദ് ഷഹീറിനെ(33)യാണ് റെയില്‍വെ പൊലീസും ആര്‍.പി.എഫും അറസ്റ്റ് ചെയ്തത്. വിദ്യാനഗറിലെ ഡോ. ബി.കെ മുഹമ്മദ് ബാസിലിന്റെ പണമടങ്ങിയ പഴ്‌സും മൊബൈല്‍ഫോണുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ജനുവരി 31നാണ് സംഭവം. ബാസില്‍ ഏറനാട് എക്‌സ്പ്രസില്‍ കോഴിക്കോട്ടുനിന്ന് കാസര്‍കോട്ടേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു മൊബൈല്‍ഫോണ്‍, 22000 രൂപ, എ.ടി.എം കാര്‍ഡുകള്‍ എന്നിവ മോഷണം പോയത്. തുടര്‍ന്ന് റെയില്‍വെ പൊലീസില്‍ പരാതി […]

കാസര്‍കോട്: ട്രെയിന്‍യാത്രക്കിടെ കാസര്‍കോട് സ്വദേശിയായ ഡോക്ടറുടെ പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ ചാവശേരി സ്വദേശി പി.ടി മുഹമ്മദ് ഷഹീറിനെ(33)യാണ് റെയില്‍വെ പൊലീസും ആര്‍.പി.എഫും അറസ്റ്റ് ചെയ്തത്.
വിദ്യാനഗറിലെ ഡോ. ബി.കെ മുഹമ്മദ് ബാസിലിന്റെ പണമടങ്ങിയ പഴ്‌സും മൊബൈല്‍ഫോണുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ജനുവരി 31നാണ് സംഭവം. ബാസില്‍ ഏറനാട് എക്‌സ്പ്രസില്‍ കോഴിക്കോട്ടുനിന്ന് കാസര്‍കോട്ടേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു മൊബൈല്‍ഫോണ്‍, 22000 രൂപ, എ.ടി.എം കാര്‍ഡുകള്‍ എന്നിവ മോഷണം പോയത്. തുടര്‍ന്ന് റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂരിലെ സി.സി.ടിവിയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷഹീര്‍ പിടിയിലായത്. മാഹിയില്‍ നിന്ന് ടിക്കറ്റെടുക്കാതെയാണ് ഷഹീര്‍ ട്രെയിനില്‍ കയറിയതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it