സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ആദൂര്‍: സഹോദരന്റെ ഭാര്യയുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ പുതിയകണ്ടത്തെ വസന്തനെ(42)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വസന്തന്റെ സഹോദരന്‍ രവീന്ദ്രന്റെ ഭാര്യയുടെ മൂന്നരപവന്‍ വരുന്ന സ്വര്‍ണം മോഷണം പോയത് ഏപ്രില്‍ 27നാണ്. രണ്ട് കമ്മലും ഒരു മോതിരവും മാലയുമാണ് മോഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ മോഷണത്തിന് പിന്നില്‍ വസന്തനാണെന്ന് തെളിഞ്ഞു. കര്‍ണാടകയിലും മറ്റും ഒളിവിലായിരുന്ന വസന്തന്‍ നാട്ടിലെത്തിയതോടെ ആദൂര്‍ എസ്.ഐ ഇ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് […]

ആദൂര്‍: സഹോദരന്റെ ഭാര്യയുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ പുതിയകണ്ടത്തെ വസന്തനെ(42)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വസന്തന്റെ സഹോദരന്‍ രവീന്ദ്രന്റെ ഭാര്യയുടെ മൂന്നരപവന്‍ വരുന്ന സ്വര്‍ണം മോഷണം പോയത് ഏപ്രില്‍ 27നാണ്. രണ്ട് കമ്മലും ഒരു മോതിരവും മാലയുമാണ് മോഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ മോഷണത്തിന് പിന്നില്‍ വസന്തനാണെന്ന് തെളിഞ്ഞു. കര്‍ണാടകയിലും മറ്റും ഒളിവിലായിരുന്ന വസന്തന്‍ നാട്ടിലെത്തിയതോടെ ആദൂര്‍ എസ്.ഐ ഇ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വസന്തനെ അറസ്റ്റ് ചെയ്യുകയായിരുന്നു.കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ രണ്ട് കമ്മലുകളും ഒരു മോതിരവും പൊലീസ് കണ്ടെടുത്തു. ഈ ആഭരണങ്ങള്‍ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിരുന്നു.
13500 രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മാല കര്‍ണാടക ഈശ്വരമംഗലത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി തെളിഞ്ഞു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it