കാട്ടുമൃഗമാണെന്ന് കരുതി ആദിവാസി യുവാവിനെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍
ഇടുക്കി: കാട്ടുമൃഗമാണെന്ന് കരുതി ആദിവാസി യുവാവിനെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റിലായി. ഇടമലക്കുടി കീഴ്പത്തംകുടി സ്വദേശിയായ ലക്ഷ്മണനെയാണ് (35) മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുപ്പുകല്ലുകുടി സ്വദേശിയായ സുബ്രമണ്യനാണ് കൃഷി സ്ഥലത്ത് വെച്ച് വെടിയേറ്റത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മുമ്പ് പോലീസ് സംഘം കുടിയില്‍ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെടിവെയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. നെഞ്ചില്‍ വെടിയേറ്റ സുബ്രമണ്യനെ […]

ഇടുക്കി: കാട്ടുമൃഗമാണെന്ന് കരുതി ആദിവാസി യുവാവിനെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റിലായി. ഇടമലക്കുടി കീഴ്പത്തംകുടി സ്വദേശിയായ ലക്ഷ്മണനെയാണ് (35) മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുപ്പുകല്ലുകുടി സ്വദേശിയായ സുബ്രമണ്യനാണ് കൃഷി സ്ഥലത്ത് വെച്ച് വെടിയേറ്റത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മുമ്പ് പോലീസ് സംഘം കുടിയില്‍ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെടിവെയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
നെഞ്ചില്‍ വെടിയേറ്റ സുബ്രമണ്യനെ ആദ്യം മൂന്നാറിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ശരീരത്തില്‍ നിന്നും വെടിയുണ്ട പുറത്തെടുക്കാനായത്. കാട്ടുമൃഗമാണെന്ന് തെറ്റദ്ധരിച്ച് വെടിവെച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്.