കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്ന് 22 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഓടി രക്ഷപ്പെട്ട പ്രതിയെ എക്സൈസ് സംഘം പിടികൂടി. ചെര്‍ക്കള ബംബ്രാണി നഗറിലെ അബ്ദുല്‍ സക്കീര്‍ (34) ആണ് പിടിയിലായത്. ഇന്നലെ വീടിന് സമീപം വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ വിദ്യാനഗര്‍ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് കഞ്ചാവ് കടത്തുകേസുമായി ബന്ധപ്പെട്ട് എക്സൈസ് തിരയുന്ന പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ എക്സൈസിന് കൈമാറിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കി. സക്കീറിനെതിരെ വിദ്യാനഗര്‍ സ്റ്റേഷനില്‍ ഏതാനും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.