പതിനാറുകാരനെ കുത്തിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍

ബേക്കല്‍: പെരുന്നാളിന് മാതാവിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ കുത്തിയ കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഖാദര്‍കുഞ്ഞി(49)യെയാണ് ബേക്കല്‍ സി.ഐ യു.പി വിപിന്‍ അറസ്റ്റ് ചെയ്തത്. കുണിയ ചെറിയ ബിലാല്‍ പള്ളിക്ക് സമീപത്തെ അബ്ദുല്‍ മജീദിന്റെ മകന്‍ മന്‍സൂറിനെ(16) കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മജീദ് ചെരുമ്പ, ഖാദര്‍ കുഞ്ഞി തുടങ്ങി നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. പെരുന്നാള്‍ ആഘോഷിക്കാന്‍ മന്‍സൂര്‍ മാതാവിന്റെ വീട്ടിലെത്തിയപ്പോള്‍ പിതാവിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ മജീദ് ചെരുമ്പയുടെ നേതൃത്വത്തില്‍ കത്തി കൊണ്ട് […]

ബേക്കല്‍: പെരുന്നാളിന് മാതാവിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ കുത്തിയ കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഖാദര്‍കുഞ്ഞി(49)യെയാണ് ബേക്കല്‍ സി.ഐ യു.പി വിപിന്‍ അറസ്റ്റ് ചെയ്തത്.
കുണിയ ചെറിയ ബിലാല്‍ പള്ളിക്ക് സമീപത്തെ അബ്ദുല്‍ മജീദിന്റെ മകന്‍ മന്‍സൂറിനെ(16) കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മജീദ് ചെരുമ്പ, ഖാദര്‍ കുഞ്ഞി തുടങ്ങി നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.
പെരുന്നാള്‍ ആഘോഷിക്കാന്‍ മന്‍സൂര്‍ മാതാവിന്റെ വീട്ടിലെത്തിയപ്പോള്‍ പിതാവിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ മജീദ് ചെരുമ്പയുടെ നേതൃത്വത്തില്‍ കത്തി കൊണ്ട് കുത്തിയെന്നാണ് മന്‍സൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.

Related Articles
Next Story
Share it