ജി.എസ്.ടി. നിയമത്തിലെ അപാകതകള്‍ പരിഹരിക്കണം-എ.കെ.ഡി.എ.

കാസര്‍കോട്: ജി.എസ്.ടി. നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, അടിക്കടി ഭേദഗതി ചെയ്യുന്നത് ഒഴിവാക്കുക, അന്യ സംസ്ഥാനത്ത് നിന്നും നികുതി വെട്ടിച്ച് നിത്യോപയോഗ സാധനങ്ങള്‍ ജില്ലയില്‍ എത്തിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എ.കെ.ഡി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മംഗലാപുരത്ത് നിന്നും നികുതി വെട്ടിച്ച് സാധനങ്ങള്‍ ഊടുവഴികളിലൂടെ കടത്തുകയാണ്. ഇത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് വി. അയ്യപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് […]

കാസര്‍കോട്: ജി.എസ്.ടി. നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, അടിക്കടി ഭേദഗതി ചെയ്യുന്നത് ഒഴിവാക്കുക, അന്യ സംസ്ഥാനത്ത് നിന്നും നികുതി വെട്ടിച്ച് നിത്യോപയോഗ സാധനങ്ങള്‍ ജില്ലയില്‍ എത്തിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എ.കെ.ഡി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മംഗലാപുരത്ത് നിന്നും നികുതി വെട്ടിച്ച് സാധനങ്ങള്‍ ഊടുവഴികളിലൂടെ കടത്തുകയാണ്. ഇത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് വി. അയ്യപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാജേഷ് കാമത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മാഹിന്‍ കോളിക്കര അധ്യക്ഷത വഹിച്ചു. എ.കെ.ഡി.എ. മെമ്പര്‍മാരായ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.എം. മുനീര്‍, കാംപ്‌കോ ഡയറക്ടര്‍ കെ.സത്യനാരായണ പ്രസാദ് എന്നിവരെ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശശിധരന്‍ ജി.എസ്. റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ മുഹമ്മദ് അസ്‌ലം കണക്കും അവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, എ.കെ.ഡി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്‌മാന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.രാജന്‍, മാത്യു ചെറിയാന്‍, ശശിധരന്‍ കെ., ഷംസുദ്ദീന്‍ ടി., മുഹമ്മദ് നവാസ്, എം.എസ്. ജംഷീദ്, ഡോ. രാഹൂല്‍ നന്ദകുമാര്‍, മുത്തലിബ് ബേര്‍ക്ക, ടി.എ. ഇല്ല്യാസ്, മുനീര്‍ ബിസ്മില്ല, മുഹമ്മദലി മുണ്ടാംകുലം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ തച്ചങ്ങാട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മാഹിന്‍ കോളിക്കര (പ്രസി.), ജലീല്‍ തച്ചങ്ങാട്, കെ.രാജേഷ് കാമത്ത്, ശശിധരന്‍ കെ., ടി.ഷംസുദ്ദീന്‍ (വൈ. പ്രസി.), ശശിധരന്‍ ജി.എസ്. (ജന. സെക്ര.), മുഹമ്മദ് നവാസ്, ജംഷീദ് എം.എസ്, ഡോ. രാഹൂല്‍ നന്ദകുമാര്‍, മുത്തലിബ് ബേര്‍ക്ക (സെക്ര.), മുഹമ്മദ് അസ്‌ലം (ട്രഷ.).

Related Articles
Next Story
Share it